Monday, May 25, 2009

വെറുതെ വിടരുത്‌, എന്നെ, കമന്റ് ചെയ്യാതെ...

വെക്കേഷനില്‍ കയ്യില് ബാക്കി ഉണ്ടായിരുന്നത് രണ്ടേ രണ്ട് ആഴ്ച്ചകളാണു്. ഗുരുകാരണവന്മാരെ മനസ്സില് ധ്യാനിച്ചു് കണ്ണും പൂട്ടി അങ്ങ് ബൂലോഗത്തേക്കിറങ്ങി. ആവേശത്തില് ചറപറാന്നു് ഒരു മൂന്നു നാലു പോസ്റ്റുമിട്ടു.


'സ്റ്റഡിലീവ്' എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന വെക്കേഷന്‍ ഒന്നു തീര്‍‌ക്കാന്‍‍ കുറച്ച് നേരം പോക്കു്,എന്‍‌ജിനീയറിങ് ചങ്ങലകള്‍‌ക്കിടയില്‍ ശ്വാസം മുട്ടുന്ന എന്റെ മലയാളത്തിനു് ഒരു മോചനം....അങ്ങനെ കുഞ്ഞു കുഞ്ഞു പ്രതീക്ഷകളും...


ആദ്യം ഒരു രണ്ട് മൂന്നു പോസ്റ്റിട്ടിട്ടും ആളെ കിട്ടുന്നില്ല, വായിക്കാന്‍....ഒരു പണീം ല്ല്യാതെ നെറ്റില് തെണ്ടി നടക്കുന്നവന്‍ പോലും ഒന്നു തിരിഞ്ഞു് നോക്കീല്ല്യ...ഒടുക്കം എന്തു ചെയ്യാന്‍?ഇതിനൊരു പബ്ലിസിറ്റി കിട്ടാന്‍ കൊണ്ടു പിടിച്ച ശ്രമം തൊടങ്ങി.
കൂട്ടുകാരായ കൂട്ടുകാര്‍‌ക്കൊക്കെ smsഉം scrapഉം...പാവം തോന്നി എല്ലാരും വന്നു്‌ ഒന്ന് കണ്ണോടിച്ച് പോയിക്കാണും(ഈ നിഖിലിനു്‌ വട്ടാ , എന്‍‌ജിനീയറിങ്ങിന്റിടേലാ കക്ഷിക്കു മലയാളം....എന്നൊരു കമ്മെന്റ് മനസ്സില്‍ പറഞ്ഞും കാണും...) എന്നാലും ചില സ‌ഹൃദയരു്‌ നന്നായീന്നു പറഞ്ഞൂട്ടോ...


അങ്ങനെയിരിക്കെ പെട്ടന്നാണു്‌ അതു്‌ സംഭവിച്ചത്....



ഡും..

"ആദ്യാക്ഷരി" എഴുതുന്ന അപ്പ്വേട്ടന്റെ വക എന്റെ ബ്ലോഗില്‍ ഒരു കമെന്റ്‌. സത്യം പറഞ്ഞാല്‍ ഞാന്‍ ഞെട്ടിപ്പോയീട്ടോ.ഇത്രയും പ്രശസ്തനായ ഒരാള് എന്റെ ഊച്ചാളി ബ്ലോഗില്‍ കമ്മെന്റിട്ടോ?
ആ ഞെട്ടലില്‍ നിന്നു വിമോചിതനാവും മുന്‍പേ തൊട്ടു പിന്നാലെ നമ്മുടെ നിരക്ഷരേട്ടന്റെ വകയും ഒരു കമെന്റ്.. പുള്ളിക്കാരനും വല്ല്യ ഫേമസ്സാണു്‌-ശരിക്കും പറഞ്ഞാല്‍ ബൂലോഗത്തെ ഒരു എസ്.കെ.പൊറ്റെക്കാടാണു കക്ഷി...മൂപ്പരോടുള്ള കടപ്പാടും പറഞ്ഞറിയിക്കാന്‍ പറ്റില്ല്യ.ബൂലോഗത്തെ വെറുമൊരു ബേബിയായ എന്റെ മെയിലുകള്‍ക്കും സംശയങ്ങള്‍‌ക്കും സ്ഥിരമായി മറുപടികള്‍.., ഇനി ഒരു പോസ്റ്റിടുമ്പോള്‍ ലിങ്ക് അയക്കണമെന്ന് സ്നേഹപൂര്‍‌വ്വം ക്ഷണം...
എന്റെ കണ്ണു നിറഞ്ഞു പോയി....
.....

പിന്നെ
സപര്യയുടെയും hAnLLaLaTh ന്റെയും കമ്മെന്റുകള്‍... ഒപ്പം പഠിച്ചിരുന്ന ഒരു ദുബായ് സഖാവിന്റെ (shifatp) കമ്മെന്റ്...


അതൊക്കെ ഒരു കാലം....

ഇപ്പൊ ഞാന്‍ പോസ്റ്റിട്ടിട്ടു്‌ ഏകദേശം ഒരാഴ്ച്ചയോളമാകാറായി... ന്ന്‌ട്ട് പ്പൊ ന്താ സ്ഥിതി? വേറെ കമെന്റൊന്നും കിട്ടുന്ന ലക്ഷണം കാണാനില്ല. അങ്ങനെ വെറുതെയിരുന്നു മുഷിഞ്ഞപ്പോഴാണു്‌ വേറെ ഒരു പോസ്റ്റിടാംന്നു്‌ ചിന്തിച്ചതു്‌.ഈ ഒന്നര ആഴ്ച കൊണ്ടു ഒരു പത്തിരുന്നൂറു്‌ ഹിറ്റൊക്കെ ഉണ്ടായി ബ്ലോഗില്‍. പക്ഷെ ഫീഡ്ജിറ്റ് വെച്ചു്‌ നോക്കിയപ്പോള്‍ എന്താ സംഗതി? ബ്ലോഗ് സെര്‍‌ച്ചു്‌ വഴി വഴിതെറ്റി വന്ന് അബദ്ധത്തില്‍ സൈറ്റ് കൗണ്ടറില്‍ ചേരുന്ന പാവം കൊറേ കോട്ടയംകാരും ഡെല്‍ഹിക്കാരും ,അങ്ങനെ കൊറെ പേരും....


അങ്ങനെ ഫീഡ്ജിറ്റെന്ന കുന്ത്രാണ്ടം വഴിയാണ് ഒരു ബ്ലൊഗിന് അത്യാവശ്യം വേണ്ടതു്‌ ഹിറ്റുകളല്ല , കമെന്റുകളാണെന്നു്‌ ഞാന്‍ മനസ്സിലാക്കുന്നതു്‌....


ഏതായാലും ഈ ഒരാഴ്ചക്കാലത്തെ എകാന്തത ഞാന്‍ വല്ലാണ്ടങ്ങു യൂട്ടിലൈസീതു, ബൂലോഗം മൊത്തം അരിച്ചു പെറുക്കി വായന തൊടങ്ങി. തൊടങ്ങിയപ്പോഴല്ലേ സംഭവം പിടി കിട്ടീതു്‌? ബ്ലോഗിങ്ങ് പഠിക്കണംന്ന്‌ പറഞ്ഞു്‌ ഞാന്‍ എത്തിപ്പെട്ടതു്‌ ഒരു പുലിമടേലാണു്‌! മലയാളം ബ്ലോഗിംഗ് ന്നു്‌ പറയണത് ഒരു അന്റാര്‍‌ട്ടിക് കടലാണെങ്കില്‍ ഞാന്‍ നില്‍‌ക്കുന്നതു്‌ സഹാറാ മരുഭൂമിയിലാണു്‌!
കടലില്‍ ബെര്‍‌ളിച്ചായനും ത്രേസ്യക്കുട്ടിച്ചേച്ചിയും വിശാലമനസ്കനുമൊക്കെ അങ്ങനെ മുത്തും പവിഴോം വാരി നടക്ക്വാണു്‌...!


എന്തൊക്കെയാണു വിചാരിച്ചിര്ന്നതു? ഞാന്‍ തൊടക്കക്കാരനാവ്വ്വോണ്ട് ഭീകരന്മാരൊക്കെ വന്നു്‌ എന്റേന്നു്‌ എന്തെങ്കില്വോക്കെ പൊക്കിക്കൊണ്ടോവും, ഇവരൊക്കെ എന്നെ പൊകച്ചു്‌ പൊറത്തു്‌ ചാടിക്കും.... പിന്നേ, ഇവരൊക്കെ ഞാനെന്ന പീക്കിരി എന്താ എഴ്‌ത്‌ണത്‌ന്നും ആലോചിച്ച് നടക്ക്വല്ലേ?


എന്തായാലും എന്റെ ബ്ലോഗ് ഒരു ഇടവേളയ്ക്ക് പോവ്വാന്‍ പോവ്വ്വാണ് ന്ന്‌ പറയാന്‍ എഴ്‌തീതാണു്‌ ഈ പോസ്റ്റ്. എന്റെ വെക്കേഷന്‍ തീരാന്‍ പോവ്വ്വാണു്‌...
ജൂണ്‍ ഒന്നിന് ഞാന്‍ എന്‍‌ജിനീയറിങ് റിങ്ങിലേക്ക്‌ മടങ്ങിപ്പോവും....


ഇടയ്ക്കൊക്കെ ഒന്നോ രണ്ടോ ആഴ്ച കൂടുമ്പോള്‍ (കോളേജിലെ ഇന്റര്‍‌നെറ്റ് ലാബന്‍ കനിയുകയാണെങ്കില്‍) പോസ്റ്റിടാന്‍ നോക്കാം. (കോളേജില്‍ ലാപ്‌ടോപ് ഇല്ലാത്ത കുറച്ച്‌ അദ്‌ഭുത ജീവികളില്‍ ഒരുവനാണ് ഞാന്‍....)


അപ്പൊ ചേട്ടന്മാരെ, ചേച്ചിമാരെ ഇതു വായിച്ച് ദയവു ചെയ്തു്‌ കമന്റുക... ദേഷ്യോം, നിരാശേം, അഭിനന്ദനോം,ശകാരോം,അഭിപ്രായോം ഒക്കെ പറയുക............

പിന്നെ ഒരു കാര്യം കൂടി... എനിക്കും വേണം ഒരു കളിപ്പേരു്‌... നിരക്ഷരന്‍ ന്നു്‌ ള്ള പോലെ, വിശാലമനസ്കന്‍ ന്ന് ള്ള പോലെ, ഒരു പേരു്‌... ഈ നിഖിലന്‍‌ന്ന്‌‌ള്ള പേരു മഹാ ബോറാണെന്നാണു്‌ ചിലര്‍ പറഞ്ഞതു്‌... പുതിയ,നല്ല പേരുണ്ടെങ്കില്‍ നിര്‍ദ്ദേശിച്ച് തന്നാല്‍ നല്ലത്‌...

ന്നാല്‍ ശരി , പിന്നെക്കാണാം..

12 comments:

ഗന്ധർവൻ said...

veendum varaneeeeee

Jayasree Lakshmy Kumar said...

വിശ്രമവേളകൾ ആനന്ദകരമാക്കി ഇതിലേയുള്ള പ്രയാണം തുടരൂ
എല്ലാ ആശംസകളും :)

Appu Adyakshari said...

നിഖിലൻ, ഞാനൊരു കാര്യം പറയട്ടെ. ആദ്യപോസ്റ്റുകളിൽ വായനക്കാരില്ല എന്നത് ബൂലോകത്തേക്ക് വരുന്ന സകലമാന ആൾക്കാർക്കും ഉള്ള അനുഭവമാണ്. എനിക്കും അങ്ങനെയായിരുന്നു. ഇതേപ്പറ്റി എത്രയോസ്ഥലങ്ങളിൽ ആദ്യാക്ഷരിയിൽ ഞാൻ പറഞ്ഞിട്ടുണ്ട്. ഞാൻ വന്നൊരു കമന്റിട്ടാലും, നിരക്ഷരൻ കമന്റ് എഴുതിയാലും, ഞങ്ങളൊക്കെ എന്തൊക്കെയോ വലിയ ‘സംഭവങ്ങളാണ്’ എന്ന് കണക്കാക്കുന്നിടത്താണ് മിസ്റ്റേക്ക്. ബ്ലോഗിൽ അങ്ങനെയൊന്നുമില്ല. നമ്മളെല്ലാവരും, അവരവരുടെ ബ്ലോഗിൽ രാജാക്കന്മാർ. അത്രയേ ഉള്ളൂ. അല്ലേ :-) അതുകൊണ്ട് ആരുടേയും കമന്റുകൾ പ്രതിക്ഷിച്ചീരിക്കാതെ (പുലീസിന്റെ) നല്ല നല്ല പോസ്റ്റുകൾ ഇടൂ. വായനക്കാർ തനിയേ ഉണ്ടായിക്കൊള്ളും.

shifatp said...

നാണമ്മില്ലടാ" കമ്മന്റ് ചെയ്യ് കമ്മന്റ് ചെയ്യ്" ന്ന് തെണ്ടി നടക്കാന്‍.എന്തായലും എന്നെക്കുറിചുള്ള
വിശഷണം നന്നായി. ഗുല്‍ഫലെ സഖാവ്. നീയെന്നെ "അറബിക്കത യിലെ ശ്റീനിവാസന്‍ ‍ആക്കാണൊ?
പിന്നെയ് .... ഈ മരുഭൂമിയും കടലും തമ്മില്‍ വലിയ വ്യത്യാസമൊന്നും ഇല്ല.നീ മരുഭൂമീന്ന് കുഴിച്ച് തുടങിക്കൊ........... കടല്‍ എത്തിക്കൊളും.
നിഖിലന്‍ ന്ന പെരിന്‌ എനിക്ക് പ്രശ്നമൊന്നും തൊന്നീല്ല.എനിക്കെടുക്കാവുന്ന സ്വതന്ത്രത്തില്‍ ഒരു പേര്‍ പറയട്ടെ ശവകുടീരം.ഹീ ഹീ ഹീ. നന്നായിട്ടില്ലെ?
ഒരു കാര്യം നാന്‍ ഉറപ്പിച്ചു. നീ കടലില്‍ എത്തും. ഒരു വലിയ തിമിംഗലമാവുകയും ചെയ്യും.

Sooraj said...

പ്രിയ സഹാപാഠീ,
ഭൂലോഗത്തേക്കുള്ള നിന്റെ വരവ് വളരെ നന്നായിട്ടുണ്ട്. നിന്റെ പോസ്റ്റുകള്‍ ഞാന്‍ നീ അന്ന് അറിയിച്ചപ്പോള്‍ തന്നെ നോക്കിയിരുന്നു. പക്ഷെ അന്ന് അഭിപ്രായങ്ങളൊന്നും എഴുതിയില്ലെന്നേ ഉള്ളൂ. എനിക്ക് പിന്നെ പറയാനുള്ളതെന്താണെന്ന് വച്ചാല്‍ നിന്റെ ബ്ലോഗില്‍ നിന്നും സന്ദര്‍ശകരുടെ എണ്ണം നോക്കുന്നത് ഒഴിവാക്കണം. തുടക്കത്തില്‍ തന്നെ ഹിറ്റ്‌ കൌണ്ടര്‍ വെക്കേണ്ട ആവശ്യമില്ലെന്നാണ് എന്റെ അഭിപ്രായം. അത് നിനക്ക് കുറച്ചു കഴിഞ്ഞു വച്ചാല്‍ ഇത്രയും ആളുകള്‍ എന്റെ ബ്ലോഗ്‌ സന്ദര്‍ശിച്ചല്ലോ എന്ന സംതൃപ്തി ഉണ്ടാകും. സാഹിത്യപരമായി എനിക്ക് ഉപദേശിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. ഞാന്‍ ഒരു പുതിയ ബ്ലോഗ്‌ തുടങ്ങുന്നുണ്ട്, മലയാളത്തില്‍ പയറ്റാന്‍ ന്താന്‍ ഇല്ല, ഭാവി സാങ്കേതിക വിദ്യകളാണ് വിഷയമാക്കുന്നത്. നിന്റെ ബ്ലോഗില്‍ ഒട്ടേറെ പോസ്റ്റുകള്‍ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു...

നിഖിലന്‍ said...

അപ്പ്വേട്ടനോടുള്ള reply:അപ്പ്വേട്ടനും നിരക്ഷരനും ഒക്കെ കമ്മെന്റിടുന്നു എന്നു വീമ്പിളക്കിയതൊന്നുമല്ല, നിങ്ങളൊക്കെ കമ്മെന്റിട്ടപ്പോള്‍ ഉണ്ടായ ഒരു excitementഉം, വേറെ ആരും കമ്മെന്റിടാത്തപ്പോള്‍ ഉണ്ടായ സങ്കടോം ഒക്കെ അങ്ങ്‌ട് പറഞ്ഞൂന്നേ ള്ളൂ. ഞാന്‍ പുലീസിന്റെ മാത്രം കമ്മെന്റും പ്രതീക്ഷിച്ചിരിക്ക്വാണ് എന്നൊന്നും പറയരുത്. ആരും കമ്മെന്റിടാതെയിരുന്നപ്പോള്‍ ഉണ്ടായ ഒരു നിരാശ പറഞ്ഞൂന്നേ ള്ളൂ....
ഇപ്പൊ എന്തായാലും കാര്യങ്ങളൊക്കെ മനസ്സിലായിത്തൊടങ്ങി... നല്ല പോസ്റ്റിടണം, ന്നാല്‍ ആളോള് തന്നെ വന്നോളും എന്നല്ലേ പ
റഞ്ഞതു്, നല്ല പോസ്റ്റുകളിടാന്‍ ഇനി മുതല്‍ എനിക്കു കഴിയട്ടെന്ന് ഞാന്‍ സ്വയം ആശംസിക്കുന്നു...(;-‌))

Sooraj said...

നിഖില്‍,
നീ ഈ ബ്ലോഗ്‌ ഇടവേളകള്‍ക്കിടയില്‍ ആകേണ്ട ആവശ്യമുണ്ടോ? കോളേജില്‍ വല്ലപ്പോഴുമാനെന്കിലും പ്രവര്‍ത്തിക്കുന്ന ccf ഉം പിന്നെ നമ്മുടെ സ്വന്തം ഫ്രീ os ആയ ലിനക്സും പിന്നെ അതില്‍ ഫയര്‍ഫോക്സ് എന്ന മറ്റൊരു ഫ്രീ അത്ഭുതവും ഉണ്ടല്ലോ! അത് വച്ച് എന്തായാലും ഈ വിന്‍ഡോസ്‌ നെക്കാളും നന്നായി ചെയ്യാന്‍ പറ്റും. അപ്പോള്‍ ഇത് നിനക്ക് തുടര്‍ന്നും കൊണ്ടുപോയിക്കോടെ?


http://linux.softpedia.com/progDownload/Google-Indic-Transliteration-Download-45944.html

നിരക്ഷരൻ said...

ആദ്യകാലങ്ങളില്‍ ആരുടെയെങ്കിലും ഒക്കെ കമന്റ് കിട്ടുക എന്നത് വലിയ പ്രചോദനം തന്നെയാണ്. ഞാനും ആ അവസ്ഥ അനുഭവിച്ച് ആസ്വദിച്ചിട്ടുള്ളവനാണ്.പക്ഷെ കാലം മുന്നോട്ട് നീങ്ങുന്നതോടെ കമന്റൊന്നും ഇല്ലെങ്കിലും നല്ല നല്ല പോസ്റ്റുകള്‍ എഴുതുന്ന നിലയിലേക്ക് നാം സ്വയം ഉയര്‍ത്തപ്പെടണം. അപ്പോള്‍ കമന്റുകള്‍ക്ക് ഒരു ക്ഷാമവും ഉണ്ടാകില്ല, ഹിറ്റുകള്‍ക്കും.

പക്ഷെ ഇതിനിടയ്ക്ക് പഠനം ഉഴപ്പരുത്. പടുത്തം കഴിഞ്ഞ് ജോലി കിട്ടി, പെണ്ണൂകെട്ടി, ബോറടിക്കാന്‍ തുടങ്ങിയപ്പോളാണ് ഞങ്ങളൊക്കെ ബ്ലോഗാന്‍ തുടങ്ങിയത് എന്ന് മനസ്സിലാക്കിക്കോ :):)

ആശംസകള്‍ നിഖില്‍.

Patchikutty said...

ആദ്യം ആയിട്ടാ ഇവിടെ. എല്ലാ വിധ ഭാവുകങ്ങളും.

Sabu Kottotty said...

എന്തിനാ സാറേ കമന്‍റ്‌, ഞമ്മളൊക്കെ സീറോ കമന്‍റേറിയന്‍മാരാ. അതു താനേ വന്നോളും ധൈര്യമായി പോസ്റ്റിക്കോ...

jayesh said...

i dont know how to post a comment in blog ...........anyway this is to certify that everybody is reading your blog hehe...
nice blog
continue writing best wishes
......jayeshmon your senior in LBS

yellow said...

Is there no MALLU-ENGLISH traslation widget for blog??

Post a Comment