Wednesday, May 13, 2009

ഇറ്റ്സ് ക്ലാസ്സ് ടൈം നൗ...

.........

ഇവിടെ ഇപ്പോള്‍ വീശുന്ന കാറ്റ് വിയര്‍പ്പിന്റെ ചൂടാണ് കൊണ്ടുവരുന്നത്. ഇന്നലെ കാറ്റ് വീശിയപ്പോള്‍ ഒരിക്കലും ഒരു പണിയും ചെയ്യാതെ ഉപയോഗശൂന്യമായി കിടന്ന എന്റെ നെറ്റിയില്‍ രണ്ട് വിയര്‍പ്പുതുള്ളി മഴ പെയ്തു.

എന്റെ കവിതകളെ മുഴുവന്‍ കട്ടെടുത്തത് നീയാണെന്ന്‌ കാറ്റിന്റെ ആവിക്കുരുക്കുകളോട് ഞാന്‍ പരാതി പറഞ്ഞു.
എന്നെങ്കിലും നിറഞ്ഞു കവിയുമെന്നു പേടിച്ചു ഉപയോഗിക്കാതെ ഇട്ടിരുന്ന ചവറ്റുകൊട്ടകളില്‍ പരതിനോക്കാന്‍ കാറ്റ് എന്നോടു പറഞ്ഞു.


.........
അപ്പോഴേക്കും ചുറ്റും ശബ്ദങ്ങള്‍ എന്റെ ഏകാന്തയിലേക്ക് തായമ്പക കൊട്ടി,
ആലസ്യം എന്ന്‌ കണ്ണുകള്‍‌ തൂങ്ങി തല കടലാസില്‍ മുട്ടാന്‍ തുടങ്ങി,
ഞാന്‍ വീണ്ടും മേരിറീനട്ടീച്ചറുടെ സിഗ്നല്‍സ് ആന്റ് സിസ്റ്റെംസ് ക്ലാസ്സിലെ ഉറക്കംതൂങ്ങിക്കുട്ടിയായി,
ഡെസ്ക്ക് ഒന്ന്‌ അടുത്തേക്കു വലിച്ചിട്ട് ഞാന്‍ നേരേയിരുന്നു, പഴയ പോലെ ഞാന്‍ ക്ലാസ്സില്‍ ശ്രദ്ധിക്കാന്‍ തുടങ്ങി.....

4 comments:

Appu Adyakshari said...

നിഖിലന്‍, സ്വാഗതം.
താങ്കള്‍ നൊസ്റ്റാള്‍ജിയ എഴുതേണ്ട. വായനക്കാര്‍ക്ക് ആവശ്യമുള്ള കാര്യങ്ങള്‍ എഴുതിയാല്‍ മതി. വായനക്കാരെ കിട്ടും. ബ്ലോഗിനെ ഒരു പുസ്തകമോ മാഗസിനോ ആയി കണക്കാക്കാതെ താങ്കളുടെ ഡയറീയായി സങ്കല്‍പ്പിച്ചാല്‍ ഒരു പ്രശ്നവുമില്ല.

shifatp said...

നിനക്‌ സ്റ്റദി ലീവ്‌ ആൻ എന്ന്
manasilayi.നീ വീണ്ടും
ezhuthikandathil sandosham.oru paniyum cheyyanjittale viyarthad.saramilla
alla kavitha ara katteduthadenn?
inippo ad paranjo

നിരക്ഷരൻ said...

കണ്ണൂര്‍ എഞ്ചിനീയറിങ്ങ് കോളേജിലാണോ പഠിക്കുന്നത് ? ഞാനും അവിടായിരുന്നു. ആദ്യത്തെ ബാച്ച് 1986-1990.

ഹന്‍ല്ലലത്ത് Hanllalath said...

ബൂലോകത്തേക്ക് സ്വാഗതം.. :)

Post a Comment