Saturday, May 16, 2009

ചില (ഇലക്ഷന്‍) വീണ്ടുവിചാരങ്ങള്‍‌


പശു ചത്തു, മോരിലെ പുളിയും പോയി എന്നൊന്നും പറയാറായിട്ടില്ലെങ്കിലും ഇന്നു റിസല്‍ട്ട്‌ വന്നതോടെ ഇലക്ഷന്‍ചൂടൊക്കെ ഒന്നു ആറിത്തണുത്തിട്ടുണ്ട്. ഇതിന്റെ ഇടയില്‍ Mr.നിഖിലനു്‌ പോസ്റ്റിടാന്‍ വേറെ വിഷയമൊന്നുംകിട്ടിയില്ലേ എന്നു്‌ ചോദിക്കുന്നവരുണ്ടാവാം. ഇതു്‌ ഒരു ഇലക്ഷന്‍ വിശകലനം ഒന്നുമല്ല. ഫലപ്രഖ്യാപനമഹാമഹത്തോടനുബന്ധിച്ചു്‌ എന്റെ മൊബൈല്‍‌ ഫോണില്‍ ചിലച്ച ചില എസ്സ്.എം.എസ്സ്. കിളികളെ തുറന്നു വിടാന്‍പോവുകയാണു്‌ ഞാന്‍ ഇവിടെ :



റിസള്‍ട്ടിന്റെ തലേ ദിവസം ഒരു 'ഇടതന്‍' അയച്ചു തന്നതു്‌:
>> "ഇടതു പക്ഷത്തെ സര്‍ക്കാരുണ്ടാക്കാന്‍ അനുവദിക്കരുതു്‌"-അമേരിക്കന്‍ അംബാസ്സിഡര്‍ മറ്റു കക്ഷികളോട്‌...
ചാക്കിട്ടു പിടുത്തത്തിനും കുതിരക്കച്ചവടത്തിനും പിടി കൊടുക്കാത്തതും അതിനു ശ്രമിക്കാത്തതും ഇടതുപക്ഷംമാത്രം..വാക്കുകളനുസരിച്ചു്‌ പ്രവര്‍ത്തിക്കുന്നതു്‌ ഇടതു പക്ഷം മാത്രം..നാടിന്റെ നന്മക്കു്‌ എന്നും ഇടതു പക്ഷംമാത്രം...സാമ്രാജ്യതിന്റെ പേടിസ്വപ്നമായ ഇടതുപക്ഷം നമ്മുടെ ഹൃദയപക്ഷം...ഇതിനാണു്‌ സഹോദരാ ഞങ്ങള്‍‌വോട്ടു ചോദിച്ചിരുന്നതു്‌....

ഇത് അന്നു തന്നെ ഫോര്‍‌വാഡ് ചെയ്തപ്പോള്‍ വന്ന ഒരു 'റൈറ്റ്‌' മറുപടി:
>>"ഇടതുപക്ഷത്തെ സര്‍ക്കാരുണ്ടാക്കാന്‍‌ അനുവദിക്കാത്തതു ജനങ്ങളാണെന്നു നാളെ തെളിയും, അതു വരെകാത്തിരിക്കൂ സഹോദരാ..."



ഫലപ്രഖ്യാപന
ദിവസമാണു sms കിളിക്കൂട്ടം ഒന്നാകെ പറന്നു വന്നതു്‌.
തുടങ്ങിയതു്‌ ആഹ്ലാദപ്പെട്ടവര് തന്നെ:

>> ("നാടോറ്റിക്കാറ്റി"ല്‍‌ ക്യാപ്റ്റന്‍ രാജു മരിക്കുമ്പോള്‍ തിലകന്റെ ഡയലോഗ് ഓര്‍മിക്കുക....)

"എന്തൊക്കെ ആയിരുന്നു.....

കോട്ടയം സമ്മേളനം....

പോളിറ്റ് ബ്യൂറോ....

.കേ.ജീ.സെന്റെര്‍.....

മാധ്യമ സിന്‍ഡികേറ്റ്‌....

ഒലക്കേടെ മൂട്‌.......

അവസാനം, "പിണറായി -
ശവമായി..." "




മറുപക്ഷം
:
>>"ഗതി കിട്ടാതെ അലയുന്ന പ്രേതങ്ങള്‍ എവിടെയെങ്കിലും ഉണ്ടോ?
ഉണ്ടെങ്കില്‍ വേഗം കേരളത്തിലേക്കു്‌ പോരുക... പീതാംബരക്കുറുപ്പിനെയും ഷാനവാസിനെയും വരെ ജയിപ്പിച്ചനാടാണിതു്‌...
കേരളം- ഇപ്പോള്‍‌ -അബദ്ധങ്ങളുടെ സ്വന്തം നാട്....."


>> "തിരുവനന്തപുരത്തു നിന്നും അമേരിക്കക്കും ഇസ്രായേലിനും ഒരു ഇന്ത്യന്‍ വിദേശകാര്യ മന്ത്രി... നാണിക്കൂകേരളമേ....."



വലതു്‌ പാളയം പുറത്തു വിട്ട
ഒരു കിളിമൊഴി:

>>" ഹിന്ദുക്കളെ പണ്ടേ പിണക്കി... മുസ്ലീമിനെ മുറുക്കെ പിടിച്ചു, ക്രിസ്ത്യാനികളോടെല്ലാം 'പള്ളീ പോയി' പറഞ്ഞു.... ഒടുക്കം റിസല്‍റ്റ് വന്നപ്പോള്‍‌ അവരും പറ്റിച്ചൂന്ന്‌ മനസ്സിലായി...ഇനി എതിര്‍പ്പ്‌ നേടാന്‍ ബാക്കിയുള്ളതു്‌സിഖ്കാരീന്നാണു്‌...കൊറേ പേരെ ഇറക്കുമതി ചെയ്തു്‌ ഒന്നു കൂടി വര്‍ഗീയം കുടിക്കണം...കൊതിതീരാത്തോണ്ടാണേയ്...."


തോറ്റു്‌ തുന്നംപാടി ഒളിച്ചിരുന്നു്‌ മടുത്തപ്പോള്‍‌ വിരിഞ്ഞു വന്ന ചില ഇടതു പുരോഗമന കിളിമൊഴികള്‍:

>>" അസ്തമയത്തില്‍‌ എനിക്കു്‌ നിരാശയില്ല...നാളെയുടെ ഉദയത്തിലാണു്‌ എന്റെ പ്രതീക്ഷ...."- -ചെ ഗുവേര

ഇതിലും നല്ല ഒരു സ്വയം ആശ്വസിപ്പിക്കല്‍ ഇനി വേറെ കിട്ടാനുണ്ടോ ?

ഒടുക്കം 16-04 എന്ന വലതു്‌ - ഇടതു്‌ സീറ്റു്‌ നിലയിലും കൈ വെച്ചു ഒരുത്തന്‍.... :
>>"പട്ടി പെറ്റ പോലെ പതിനാറെണ്ണം ജയിച്ചിട്ടു്‌ കാര്യമില്ല. പുലി പെറ്റ നാലെണ്ണം ജയിച്ചാല്‍ മതി, അല്ലേസഖാവെ?"

ഫോര്‍വേഡ്‌ ചെയ്തപ്പോള്‍ ഉടനെ വന്നൂ മറുപടി ...:
>>"പാര്‍ട്ടി ഓഫീസിന്റെ മേല്‍ക്കൂര താങ്ങി നിര്‍ത്താന്‍ നാല് പുലികള്‍...
ജനാധിപത്യത്തെ അര്‍ത്ഥപൂര്‍ണമാക്കാന്‍ , അഖണ്ഡതയെ വളം വെച്ചു വളര്‍ത്താന്‍ ,
പതിനാറു നായകന്മാര്‍ ...
കരുത്തിനെ ബഹുമാനിക്കുന്നവര്‍ക്ക് പട്ടികള്‍ എന്ന് വിളിക്കാം, ജനാധിപത്യത്തിന്റെ കാവല്‍ പട്ടികള്‍ ...."



ഈ പോസ്റ്റിട്ട ശേഷം വന്ന ഒരു മൊഴി....:
>> ഒരു കുട്ടി ഒരു ബക്കറ്റുമായി ഒരു സമുദ്രത്തിലേക്കു പോയി...


ഓരൊ ബക്കറ്റ് ആയി വെള്ളം കോരാന്‍ തുടങ്ങി....


നാലു ബക്കറ്റ് കോരിയപ്പോഴേക്കും പക്ഷെ,



സമുദ്രം വറ്റിപ്പോയി....


അതിനുമുണ്ടായി ഒരു മറുപടി...:
>>
ഏതു വേനലിനും ഒരു മഴക്കാലമുണ്ടു്....

ഇടിയും മിന്നലുമായി മഴപെയ്യും.....

വരണ്ടുണങ്ങിയ മരങ്ങളില്‍ പുതിയ
ചില്ലകള്‍ വരും....

വറ്റി വരണ്ട കടലുകളിലേക്കു ആര്‍ത്തിരമ്പുന്ന തിരമാലകളുമായി വെള്ളം കുത്തൊഴുകിയെത്തും....

ബക്കറ്റിലെ വെള്ളത്തില്‍ തിരയെണ്ണിയിരിക്കുന്നവര്‍ മഹാപ്രവാഹത്തില്‍ ഒലിച്ചു പോവും.....

മഴക്കാലം വിദൂരമല്ല സുഹൃത്തേ,

അതിനായി നമുക്ക്‌ കാത്തിരിക്കാം സഖാവേ.....







എങ്ങനെയുണ്ട് മൊബൈല്‍ കേരളത്തിന്റെ സര്‍ഗാതമകത???
ലിസ്റ്റ്‌ പൂര്‍ണമല്ല, അയച്ചു തന്നാല്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും...





4 comments:

നിരക്ഷരൻ said...

അഗര്‍ബത്തിയുടെ പരസ്യത്തില്‍ പറയുന്നത് ഒന്ന് മാറ്റിപ്പറഞ്ഞാല്‍....

ജയിച്ചവര്‍ക്കും തോറ്റവര്‍ക്കും ഓരോരോ കാരണങ്ങളും ന്യായങ്ങളും എക്കാലത്തും പറയാനുണ്ടാകും. വോട്ട് ചെയ്തവന്‍ ഇതെത്ര നാളായി കാണാന്‍ തുടങ്ങിയിട്ട് ? എല്ലാം സ്ഥിരം ന്യായങ്ങളും, വിശദീകരണങ്ങളും തന്നെ.

ജയിച്ചവനും കൊള്ളാം, തോറ്റവനും കൊള്ളാം.
കൊള്ളരുതാത്തത് വോട്ട് ചെയ്ത ജനം മാത്രം.

manoj.k.mohan said...

"എന്തൊക്കെ ആയിരുന്നു.....

കോട്ടയം സമ്മേളനം....

പോളിറ്റ് ബ്യൂറോ....

ഏ.കേ.ജീ.സെന്റെര്‍.....

മാധ്യമ സിന്‍ഡികേറ്റ്‌....

ഒലക്കേടെ മൂട്‌.......

അവസാനം, "പിണറായി -
ശവമായി..." "

shifatp said...

ഇദ്‌ വായിക്കുമ്പാൾ എനിക്ക്‌ നമ്മുഡ്‌ +2 കാലം ഓർമ്മ് വരുന്നു.മുഖ്തർ sarinte

ഒരുspecial class
ദിവസ്ം result വന്നത്‌.അന്ന് നമ്മൾ palreyum kaliyakki...............do u rmbr those

ഹന്‍ല്ലലത്ത് Hanllalath said...

എല്ലാം കിടു...
എനിക്ക് നാട്ടിലല്ലാത്തതിനാല് എസ് എം എസ് മെസ്സേജൊന്നും കിട്ടീല്ല... :)

Post a Comment